കൊച്ചി: കോതമംഗലം മാനസ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാറ്റ്നയില്‍ പ്രതി രാഖിലിനെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാര്‍ ആണ് പിടിയില്‍ ആയത്. തോക്ക് നല്കിയ മുന്ഗര് സ്വദേശി സോനു കുമാര്‍ മോദിയുടെ അടുത്തേക്ക് രാഖിലിനെ എത്തിച്ചത് മനേഷ് കുമാറായിരുന്നു.
തോക്ക് നല്കിയ ബീഹാറിലെ മുന്ഗര് സ്വദേശി സോനു മുന്‍പ് പിടിയിലായിരുന്നു. അറസ്റ്റിലായ സോനുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. മനേഷ് കുമാറിനെ ഇന്നലെ മുന്‍സിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മജിസ്ട്രേറ്റ് കോതമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. ഇയാളെ വൈകാതെ കേരളത്തില്‍ എത്തിക്കാനാകുമെന്നാണ് കരുതുന്നത്.


