മൂവാറ്റുപുഴ: വാളകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് എബി പൊങ്ങണത്തിനാണ് മര്‍ദ്ദനം ഏറ്റത്. മേക്കടമ്പ് നെയ്ത്തുശാല പടി 34 ആം ബൂത്തില്‍ രാത്രി 7.15 ഓടെയാണ് സംഭവം.
‘മാത്യൂ കുഴല്‍ നാടന്‍ വേണ്ടി നീ വോട്ടു ഉണ്ടാക്കി നല്‍കുമോ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മര്‍ദ്ധനം. കമ്പി വടിക്ക് എബിയുടെ പുറത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ തൊട്ടടുത്ത പറമ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു എന്ന് എബി പറഞ്ഞു. സംഭവ സ്ഥലത്ത് പൊലിസ് എത്തിയെങ്കിലും അക്രമികള്‍ രക്ഷപെട്ടു. ഇത് സംബന്ധിച്ച് എബി പൊലിസില്‍ പരാതി നല്കി.
എബിയെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാളകത്ത് പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എവിന്‍ എല്‍ദോസ്, കെഎസ്യു താലുക്ക് പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍, ജിജോ പാപ്പാലി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജു ജോര്‍ജ്, ടിഎം എല്‍ദോ, ജോമ്മി കുര്യാക്കോസ്, സോജന് വര്‍ഗീസ്, വിപിന്‍ വിജയന്, മനു ബ്ലായില്‍, സിബിന് ജോസഫ്, അബിന്‍ ജോയ് എന്നിവര്‍ നേതൃത്വം നല്കി.


