കോഴിക്കോട് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക്ക് കോളേജ് വിദ്യാര്‍ത്ഥി അഭിനവിനാണ് മര്‍ദ്ദനമേറ്റത്. എസ്എഫ്ഐക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഇതേ കോളേജില്‍ എസ്എഫ്ഐ വനിതാ നേതാവിന് മര്‍ദ്ദനമേറ്റിരുന്നു.യുഡിഎഫ് വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്തുണയ്ക്കുന്ന മയക്കുമരുന്ന് സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം.
ഇതിന്റെ തുടര്‍ച്ചയായാണോ അഭിനവിന് നേരെ ആക്രമണമുണ്ടായതെന്ന് സംശയമുണ്ട്.