ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് അയച്ചു. പന്ത്രണ്ടാം തിയതി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. സ്വപ്നയുടെ രഹസ്യമൊഴിയിലേ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്ന് പിന്നാലെയാണ് കസ്റ്റംസ് നോട്ടിസ് അയച്ചിരികുന്നത്.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്ന് പ്രതി സ്വപ്നാ സുരേഷ് രഹസ്യമൊഴി നല്‍കിയിരുന്നു. കസ്റ്റംസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അഫിഡവിറ്റിലാണ് ഇക്കാര്യം പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ഉണ്ടായിരുന്നുവെന്നും സ്വപ്ന രഹസ്യ മൊഴി നല്കി, ഇതില്‍ തെളിവുകളും ലഭിച്ചിട്ടുയതായി കസ്റ്റംസ് പറയുന്നു.