ഡല്‍ഹി നംഗലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 9 വയസ്സുകാരിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്കരിച്ചു. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നുവെന്ന് രക്ഷിതാക്കള്‍. സംസ്കാരം നടത്തിയ ശ്മാശനത്തിലെ പുരോഹിതനുള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസെടുത്തു.
അതേസമയം, കുടുംബത്തിന് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. നീതി ലഭിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് ആസാദ് പ്രതികരിച്ചു.


