എറണാകുളത്ത് അച്ഛന് മകനെ വെട്ടിക്കൊലപ്പെടുത്തി. തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷിന്റെ അച്ഛന് സോമനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് അച്ഛന് മണിയന് മകന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. മദ്യപാനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് വാക്കേറ്റത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് എത്തിയപ്പോഴേക്കും സന്തോഷ് മരിച്ചിരുന്നു.
സോമനും സന്തോഷും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.


