കുണ്ടറയിലെ പെട്രോള്‍ ബോംബാക്രമണത്തില്‍ ദല്ലാള്‍ നന്ദകുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. രണ്ടു ദിവസമായി കൊച്ചിയിലുണ്ടായിരുന്ന നന്ദകുമാര്‍ ഡല്‍ഹിയിലേക്ക് മടങ്ങി. ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള കാരണവും പൊലീസ് പരിശോധിക്കുകയാണ്.
കുണ്ടറയിലെ പെട്രോള്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം ദല്ലാള്‍ നന്ദകുമാറിലേക്ക് എത്തിയത്. അന്വേഷണം നടത്തിയ ചാത്തന്നൂര്‍ പൊലീസ് ഇഎംസിസി വിവാദത്തിലേക്കും തെരഞ്ഞെടുപ്പിലെ ഫണ്ട് ഉറവിടത്തിലേക്കുമാണ്.
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ അരൂരിലെ സ്ഥാനാര്‍ത്ഥി പ്രിയങ്കക്ക് വേണ്ടി മാനേജരും പാര്‍ട്ടി പ്രവര്‍ത്തകനുമായ ജയകുമാറിന് നന്ദകുമാര്‍ നല്‍കിയത് ഒന്നരലക്ഷം രൂപയാണ്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് പൊലീസ്. അതേസമയം ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചാല്‍ താന്‍ ഹാജരാകുമെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.