കുന്നിക്കോട്: വീട്ടിൻ്റെ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയിലായി. തലവൂര്‍ വടകോട് റോജന്ഭവനില് റോജന്‍ രാജനെയാണ് പിടികൂടിയത്.
പത്തനാപുരം എക്സൈസ് റെയിഞ്ച് ഓഫിസും കുന്നിക്കോട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. ചെടിച്ചട്ടിയില്‍ വളര്‍ത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കുന്നിക്കോട് എസ്.ഐ ജിനു, പത്തനാപുരം എക്സൈസ് റെയിഞ്ച് അസി. ഇന്‍സ്പെക്ടര്‍ ദിലീപ്, പ്രിവന്റിവ് ഓഫിസര്‍ ബൈജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സനല്‍കുമാര്‍, സന്തോഷ് കുമാര്‍, ഗോപന് മുരളി, മനീഷ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ രോഹിണി എന്നിവര്‍ നേതൃത്വം നല്കി.


