പയ്യന്നൂര്‍: രാമന്തളിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല (26) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവും പ്രവാസിയുമായ സി. റഷീദിനെ (33) പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഷമീല ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥനത്തിൽ നടത്തിയ അന്വേഷണത്തില്‍ ആണ് ഭര്‍ത്താവിൻ്റെ പീഡനം മൂലമാണെന്ന് ആത്മഹത്യ ചെയ്തതെന്ന് കണ്ടത്തിയത്. ഇതേതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തതില്‍നിന്ന് റഷീദ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി വിവരം ലഭിച്ചു. ജൂണ്‍ രണ്ടിന് ബുധനാഴ്ച ഉച്ചയോടെയാണ് ഷമീലയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലത്തു നിന്ന് യുവതി എഴുതിയ കത്ത് കണ്ടെത്തുകയും അതിൽ യുവതി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ മനസിലാക്കുകയും ചെയ്തത്. ഗാര്‍ഹിക പീഡന കുറ്റവും ആത്മഹത്യ പ്രേരണയും ചുമത്തിയാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസ്സുമുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്.


