തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍. നരുവാമൂട് സ്വദേശി അനീഷിനെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പ നിക്കുള്ളിൽ ഇന്ന് രാവിലെ ആണ് മൃതദേഹം കണ്ടെത്തിയത്.
കാപ്പ കേസില്‍ അറസ്റ്റിലായ ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കൊലപാതകം നടത്തിയവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നു.


