ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. ഗോവിന്ദ്പുരിയിലാണ് സംഭവം. സിആര്‍ പാര്‍ക്ക് മേഖലയില്‍ വീട്ടു ജോലി ചെയ്തിരുന്ന നന്ദ നായക് ആണ് ഭാര്യ ജര്ണയെ കൊലപ്പെടുത്തിയത്.
നേരത്തെ, ജര്ണയെയും സഹോദരനെയും ആക്രമിച്ചതിന് നന്ദ നായകിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജൂണില്‍ ജാമ്യം ലഭിച്ച ഇയാള്‍ ഗുഡ്ഗാവില്‍ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ ജര്‍ണയുടെ വീട്ടിലെത്തിയ നായക് തുണി ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി ജര്ണയെ കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗോവിന്ദ്പുരി പാര്ക്കിന് സമീപത്തു നിന്നും നായികിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.