കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കഴിഞ്ഞ മേയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
മുന്നൂറോളം സാക്ഷികളുള്ള കേസില്‍ ഇതുവരെ പകുതിയോളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറില്‍ വന്ന നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടിയുടെ പരാതിയില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


