ഒഎന്‍വി പുരസ്കാരം വേണ്ടെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും വൈരമുത്തു പറഞ്ഞു. മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്കുന്നതില് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
തീരുമാനം പുനപരിശോധിക്കുമെന്ന് ജൂറി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവാര്‍ഡ് വേണ്ടെന്ന് വച്ചുകൊണ്ട് വൈരമുത്തു പ്രതികരിച്ചത്.
പുരസ്കാരം നല്‍കുന്നതിനെതിരെ ഡബ്ല്യുസിസിയും പാര്‍വതി തിരുവോത്ത്, കെ.ആര് മീര തുടങ്ങിയവരും എതിര്‍പ്പുന്നയിച്ചിരുന്നു. കല ഒരിക്കലും പീഡനങ്ങള്‍ക്കുള്ള മറയാക്കരുതെന്നായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.


