ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ വ്യക്തിപരമായി അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റിട്ടതിന് സംവിധായകന് ശാന്തിവിള ദിനേശനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 354 വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടതിനെതിരെ നേരത്തെ ഭാഗ്യലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശാന്തിവിള ദിനേശിന്റെ യൂ ട്യൂബ് ചാനല്‍ വഴിയാണ് സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന് ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. ബംഗ്ലാവില്‍ ഔത എന്ന ചിത്രമാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ഏക സിനിമ.


