ചെന്നൈ: പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമില്‍ നടക്കും.1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ.
അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയില്‍ ബാലതാരമായി ചലച്ചിത്ര രംഗത്തെത്തി. രാജപാര്‍വൈയിലൂടെയാണ് പ്രധാന വേഷത്തിലെത്തുന്നത്.1983 ല്‍ മോഹന്‍ലാലിനൊപ്പം ആട്ടക്കലാശത്തിലൂടെയാണ് മലയാളത്തില്‍ പ്രമുഖ വേഷത്തിലെത്തുന്നത്. അനുഗ്രഹം, വളര്‍ത്തുമൃഗങ്ങള്‍ എന്നീ മലയാള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യന് തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ കൊച്ചിയിലാണ് ജനനം. ബിസിനസ്സുകാരനായ വിജയരാഘവന് ആണ് ചിത്രയുടെ ഭര്‍ത്താവ്. മകള്‍: മഹാലക്ഷ്മി. സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.