തൻ്റെ സിനിമയുടെ പ്രചരണാർത്ഥം കൊച്ചി സെൻ്റ് ആൽബർട്ട് കോളേജിൽ എത്തിയ ആസിഫ് അലിക്ക് ഊഷ്മളമായ സ്വീകരണം. ഈ വിവാദത്തിന് ശേഷം ഇതാദ്യമായാണ് ആസിഫ് അലി എത്തുന്നത്. വി ആർ വിത്ത് യു ആസിഫ് അലി എന്ന ബോർഡുകളുമായി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
ആസിഫ് അലിയ്ക്കൊപ്പം നടി അമല പോളും ചടങ്ങിനെത്തിയിരുന്നു. കരിയർ തുടങ്ങിയത് കോളജിലെ മുറ്റത് നിന്നുമാണെന്നും ആസിഫ് അലി പറഞ്ഞു. ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷനായിട്ടാണ് ആസിഫ് അലി പങ്കെടുത്തത്.
അതിനിടെ, ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ രമേശ് നാരായണനോട് ഫെഫ്ക വിശദീകരണം തേടി. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.