എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറില്‍ കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ ഡിസംബര്‍ 17 ന് തീയേറ്ററുകളിലെത്തുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ കുട്ടികളില്‍ ഉണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളും ഒരു വശത്ത്! സ്വാര്‍ത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാര്‍ത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാര്‍ഹികാന്തരീക്ഷം മറുവശത്ത്! നിഷ്ക്കളങ്കരായ ജനങ്ങള്‍ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാര്‍ന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ കുടുംബങ്ങള്‍ നല്കുന്ന സന്ദേശം എത്രത്തോളം പ്രസക്തമാണന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.
ശാന്തികൃഷ്ണ, ഭഗത് മാനുവല്‍, ആനന്ദ്സൂര്യ, സുനില്‍ സുഖദ, കൊച്ചുപ്രേമന്, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ, അഞ്ജു നായര്‍, റോഷ്നിമധു, എകെഎസ്, മിഥുന്, രജീഷ്സേട്ടു, ക്രിസ്കുമാര്‍, ഷിബു നിര്‍മ്മാല്യം, ആലികോയ, ജീവന് ചാക്ക, മധു സി നായര്‍, കുട്ട്യേടത്തി വിലാസിനി, ബാലു ബാലന്, ബിജുലാല്‍ , അപര്‍ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂര്‍, ഗീത മണികണ്ഠന് എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍- എജിഎസ് മൂവി മേക്കേഴ്സ്, രചന, സംവിധാനം- കുമാര്‍ നന്ദ, നിര്‍മ്മാണം- വിനോദ് കൊമ്മേരി, രോഹിത്, ഛായാഗ്രഹണം- അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ്- ശ്രീനിവാസ് കൃഷ്ണ, ഗാനരചന- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, സുഗുണന് ചൂര്‍ണിക്കര, സംഗീതം- എംകെ അര്ജുനന്, റാംമോഹന്, രാജീവ് ശിവ, ആലാപനം- വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യന്, ബേബി പ്രാര്‍ത്ഥന രതീഷ് , പ്രൊഡക്ഷന്‍ കണ്ട്രോളര് – പാപ്പച്ചന് ധനുവച്ചപുരം, ഓഡിയോ റിലീസ്- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയ്ന്‍മെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശ്രീജിത് കല്ലിയൂര്‍, കല-ജമാല്‍ ഫന്നന്‍, രാജേഷ്, ചമയം- പുനലൂര്‍ രവി, വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വല്‍ എഫക്ടസ്- സുരേഷ്, കോറിയോഗ്രാഫി- മനോജ്, ത്രില്‍സ്- ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം- രാജീവ് ശിവ, കളറിംഗ് -എം മഹാദേവന്, സ്റ്റുഡിയോ- ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിന്‍ വിഷ്വല്‍ ഡോണ്‍സ്, രഞ്ജിനി വിഷ്വല്‍ ഡോണ്‍സ്, സംവിധാന സഹായികള്‍ – എ കെ എസ്, സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂര്‍, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷന്‍ മാനേജര്‍ – സുരേഷ് കീര്‍ത്തി, വിതരണം- പല്ലവി റിലീസ്, സ്റ്റില്‍സ് – ഷാലു പേയാട്.


