കൊല്ലം: കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയേയും സഹോദരീ ഭര്‍ത്താവിനേയും റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം തൈക്കാട് സ്വദേശിയായയുവതിയും ഇവരുടെ സഹോദരിയയുടെ ഭർത്താവുമാണ് പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. ലക്ഷ്മി നിവാസില്‍ ഐശ്വര്യ(28), സഹോദരീ ഭര്‍ത്താവ് ചാല രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സന്‍ജിത്(36) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞദിവസം തമിഴ്നാട്ടിലെ മധുരയില്‍നിന്നാണ് ഇവരെ പിടികൂടിയത്. 22ന് ഭര്‍തൃഗൃഹത്തില്‍നിന്ന് ഭര്‍ത്താവിൻ്റെ ബന്ധുവിൻ്റെ വീട്ടിലെത്തിയ ഐശ്വര്യ ഇവിടെനിന്ന് കാമുകനായ സഹോദരീ ഭര്‍ത്താവ് സന്‍ജിത്തുമായി നാടുവിടുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പോലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് വെസ്റ്റ് പോലീസ് സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പേരുമാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് റെയില്‍വേ പോലീസില്‍നിന്ന് ലഭിച്ച ഫോട്ടോ വെച്ച് ഇരുവരെയും തിരിച്ചറിയുകയായിരുന്നു. വെസ്റ്റ് പോലീസ് കൊല്ലം എ.സി.പിയുടെ നിര്‍ദേശ പ്രകാരം മധുരയിലെത്തി ഇവരെ പിടികൂടുകയായിരുന്നു. സന്‍ജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. ഐശ്വര്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലും റിമാന്‍ഡ് ചെയ്തു.


