പാലത്തായി പീഡനകേസിൽ കോടതിയിൽ അനേഷണ സംഘ കുറ്റപത്രം സമർപ്പിച്ചു. പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തലശേരി കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. ഡി.വൈ.എസ്.പി രത്നകുമാറിതൻ്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2020 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒമ്പതു വയസുകാരി പീഡനത്തിനിരയായി എന്നാണ് പോലീസിന് ലഭിച്ച പരാതി. തുടന്ന് പാനൂർ പൊലീസ് കേസ് അന്വേഷിക്കുകയും പ്രതി പത്മരാജൻ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ പരാതിയിൽ പോക്സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ വിവാദമായി. തുടർന്ന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടർന്ന് ഈ സംഘം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ശുചിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്. ഇതിൻ്റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നു. അതേസമയം, രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതി പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.


