ആലപ്പുഴ: ചേര്‍ത്തലയിൽ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്ക്കന് അറസ്റ്റില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ ആണ് സംഭവം. അറക്കല്‍ വീട്ടില്‍ ലിയോണ്‍ (കൊച്ചുമോന്-59) നെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സഹോദരിയുടെ വീട്ടില്‍ വെച്ച് പ്രതി തന്റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 23നായിരുന്നു പീഡനശ്രമം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


