മൂവാറ്റുപുഴ: പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയും മുസ്ളീപവര് എക്സ്ട്രായുടെ സാരഥിയായിരുന്ന മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഇദ്ദേഹം നിരവധി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറസാനിധ്യമായിരുന്നു കെസി. ഏബ്രഹാം.
ഭാര്യ ലിസ ഏബ്രഹാം. മക്കള്‍ ലിഡിയ ഏബ്രഹാം, ലിഡഏബ്രഹാം , ലിയഏബ്രഹാം . മരുമകന് ജിസ്തോമസ്. സംസ്കാരം കോവിഡ് മാനദണ്ടങ്ങള്‍ പാലിച്ച് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ നടക്കും.


