കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിലെ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി. വഴിയോരത്തുള്ള കടകള്‍ തുറന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നൽകി.
നിശ്ചിത സമയത്തിനുള്ളില്‍ കട അടയ്ക്കാത്തവര്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മിഠായില്‍ തെരുവില്‍ ഏഴുപത് പേര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.


