മൂവാറ്റുപുഴ: നഗരസഭയുടെ കെട്ടിടങ്ങളിലെ അന്യായമായ വാടക വര്‍ദ്ധനവിനെതിരെ മൂവാറ്റുപുഴ മര്‍ച്ചന്‍സ് അസോസിയേഷന് വ്യാപാര ഹര്‍ത്താലിലും മുനിസിപ്പല്‍ ഓഫീസ് ധര്‍ണ്ണയിലും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് എ ജെ റിയാസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്ന പക്ഷം സംഘടനയുടെ എറണാകുളം ജില്ലാ കമ്മിറ്റി സമരം ഏറ്റെടുക്കുമെന്നും ജില്ല ഒന്നാകെ സമരം വ്യാപിപ്പിക്കും എന്നും ഉദ്ഘാടന പ്രസംഗത്തില്‍ അഡ്വക്കേറ്റ് എ ജെ റിയാസ് പറഞ്ഞു. മൂവാറ്റുപുഴയിലെ മുഴുവന്‍ വ്യാപാരികളും സമരത്തില്‍ പങ്കെടുത്തു.
മര്‍ച്ചന്റ്സ് അസ്സോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് ആര്.രാകേഷ്, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്പേഴ്ണ് പ്രമീളഗിരീഷ്കുമാര്, കെ.ജി.അനില്‍കുമാര്‍,കെഎച്ച്ആര്‍എ ഭാരവാഹികളായ ഷിജുമുത്തേടത്ത്, സികെ.അനില്‍, അസോസിയേഷന് യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡണ്ട് നിഷാദ് മൂവാറ്റുപുഴ മര്‍ച്ചന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ എ ഗോപകുമാര്‍, ട്രഷറര്‍ കെ എം ഷംസുദ്ദീന് ഗ്രെയിന്‍സ് മര്‍ച്ചന്‍സ് പ്രസിഡണ്ട് എല്‍ദോസ് ടി പാലപ്പുറം,യൂത്ത് വിങ്ങ് പ്രസിഡണ്ട് ആരിഫ് പിവിഎം, വനിതാ വിങ്ങ് ചെയര്‍പേഴ്സണ്‍ ജയ ബിജു എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിനും ധര്‍ണ്ണക്കും സെക്രട്ടറിമാരായ പി.യു. ഷംസുദ്ദീന്, ബോബി.എസ്. നെല്ലിക്കല്‍, വൈസ് പ്രസിഡന്റ് മഹേഷ് എച്ച് കമ്മത്ത്, കമ്മിറ്റി അംഗങ്ങളായ ഫൈസല്‍ പി എം റ്റി, എം.ഡി. മനോജ് , കെ.ഇ.ഹാരീസ്, സലീം പാലം, കെ.എം. നിയാസ് , ജെയ്സണ്‍ തോട്ടത്തില്‍, കെ.രാജേഷ്, യൂത്ത് വിങ്ങ് സെക്രട്ടറി ജോബി അഗസ്റ്റിന്, വനിതാ വിങ്ങ് സെക്രട്ടറി ലത അനില്‍, ബിജി സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.


