ന്യൂഡല്‍ഹി: രാജ്യത്ത് മൊഡേണ കൊവിഡ് വാക്സിന് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഒഫ് ഇന്ത്യ (ഡിസിജിഐ) ഇന്ന് അനുമതി നല്‍കിയേക്കും. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്സിന് ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡിസിജിഐ സമീപിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നഫാര്മസ്യൂട്ടിക്കല് കമ്പനിയാണ് സിപ്ല. മൊഡേണ വാക്സിന് ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിയതെന്ന് സിപ്ല അധികൃതര്‍ അറിയിച്ചു. ഈ വാക്സിന് 90 ശതമാനത്തോളം പ്രതിരോധ ശേഷിയുണ്ടെന്നാണ് വിലയിരുത്തലുകൾ.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഫൈസര്‍ വാക്സിന് പോലെത്തന്നെ വലിയ സ്വീകാര്യതയാണ് മൊഡേണയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഏകദേശം പന്ത്രണ്ട് കോടിയാളുകള്‍ക്ക് ഫൈസര്‍, മൊഡേണ വാക്സിനുകളാണ് നല്‍കിയത്. വലിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ടും ചെയ്തിട്ടില്ല.


