മുവാറ്റുപുഴ : “Break the chain “ക്യാമ്പയിന്റെ ഭാഗമായിട്ട് പോയാലി ജുമാ മസ്ജിദിൽ യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൊറോണ വ്യാപനത്തെ തടയാൻകൈ കഴുകുന്നതിന് വേണ്ടി ഉള്ള liquid പോയാലി ജുമാ മസ്ജിദ് ഇമാം റിയാസ് അഹ്സനി ഉസ്താദിന് പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ഇബ്രാഹിം കൈമാറി .സർക്കാർ നൽകുന്ന ജാഗ്രത നിർദേശങ്ങൾ മുന്നൊരുക്കളും വിട്ടു വീഴ്ച കൂടാതെ നടപ്പാക്കണം എന്ന് ചടങ്ങിൽ സംസാരിച്ച ലൈബ്രെറി സെക്രെട്ടറി ഷാഫി മുതിരകലയിൽ പറഞ്ഞു. പോയാലി ജുമാ മസ്ജിദ് പ്രസിഡന്റ് പി എം മീരാൻ ഹാജി ,സെക്രെട്ടറി ടിപ് സീതി മാസ്റ്റർ ,ലൈബ്രറി വൈസ് പ്രിസിഡന്റ് പി എം ഷാൻ പ്ലാക്കുടി ,സെയ്തുമുഹമ്മെദ് പുലക്കുടി ,ജമാൽ ഇല്ലത്തുകുടി ,ഇബ്രാഹിം പി എം ,മീരാൻ എംഎം ,ഷാജി പി ഇ , എം എസ് സിദ്ധീഖ് എന്നിവർ പങ്കെടുത്തു

