പായിപ്ര : സയ്യിദ് ഷഫീഖ് തങ്ങള്‍ ഫൈസി മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് പേഴക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റലിന് എതിർവശത്തുള്ള മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് ലീഗ് ഹൗസിൽ നമസ്ക്കാരത്തിനുള്ള സൗകര്യമൊരുക്കി . യാത്രക്കാർക്കും സമീപത്തു കച്ചവടം നടത്തുന്ന കച്ചവടക്കാർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് നമസ്കാര മുറി സജ്ജീകരിച്ചിട്ടുള്ളത് . തുടർന്നു നടന്ന ദുആ സദസ്സിൽ പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ഇബ്രാഹിം ,ഡിവിഷൻ ജനറൽ സെക്രെട്ടറി നാസർ പുതിയേടത് ട്രഷറർ ഷാഫി മുതിരകലയിൽ മുസ്ലിം ലീഗ് നേതാക്കളായ കെ കെ ഇബ്രാഹിം ഹാജി ,ശംസുദ്ധീൻ ലബ്ബ ,പി എസ് റഷീദ് , അലി പായിപ്ര,മുഹമ്മദ് പുള്ളി ചാലിൽ ,വി.എം ബഷീർ,എം എഛ് മൈതീൻ ,സിദ്ധീഖ് ചിറപ്പാട്ട് ,മുഹമ്മദ് ഹിബത്തുള്ള ,അഷറഫ് ചെളികണ്ടം തുടങ്ങിയവർ പങ്കെടുത്തു
Home Be Positive സബൈൻ ഹോസ്പിറ്റലിനു സമീപം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ബിൽഡിംഗിൽ നമസ്കാരത്തിനുള്ള സൗകര്യം ഒരുക്കി

