ടോക്കിയോ : ഒളിമ്പിക്സില്‍ പി.വി. സിന്ധുവിന് ചരിത്രനേട്ടം. ബാഡ്മിന്റണില്‍ പി.വി സിന്ധുവിന് വെങ്കല മെഡല്‍ നേടിയാണ് ഇന്ത്യക്ക് രണ്ടാംമെഡല്‍ സമ്മാനിച്ചത്. ചൈനീസ് താരം ബിജെ ഹെയെ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്.
സ്കോര്‍: 21-13,21-15 ഇതോടെ തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്സിലും മെഡല്‍ നേടിയ താരമായി പി വി സിന്ധു. കഴിഞ്ഞ ഒളിംപിക്സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. സുശീല്‍കുമാറിന് ശേഷം രണ്ടു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും സിന്ധു ആണ്.