കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

