പെരുമ്പാവൂർ: പെരുമ്പാവൂർ പാലക്കാട്ടുതാഴത്ത് തടി ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുടിക്കൽ ചിറയൻപാടം വടക്കൻ വീട്ടിൽ അലിയാണ് (32) മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ പെരുമ്പാവൂർ – ആലുവ ദേശസാൽകൃത റൂട്ടിലായിരുന്നു അപകടം.
പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന അലിയുടെ ബൈക്കിൽ തടി ലോറി ഇടിക്കുകയായിരുന്നു. ഇവിടെ നാളുകളായി റോഡിൽ കുഴിയെടുത്ത നിലയിലായിരുന്നതിനാൽ ഇടിയേൽക്കാതെ ബൈക്ക് വെട്ടിച്ച് മാറ്റാൻ കഴിയാത്തതിനാൽ മറിഞ്ഞ് വീണ അലി ലോറിക്കടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. പ്രവാസിയായിരുന്ന അലി ഗൾഫിലേക്ക് തിരിച്ച് പോകുന്നതിന് ടിക്കറ്റ് എടുക്കാൻ കോഴിക്കോട് പോകുന്ന യാത്രയിലാണ് അപകടം സംഭവിച്ചത്. ഒൻപത് മാസം മുമ്പായിരുന്നു വിവാഹം. ഭാര്യ: നൗഫി


