കോഴിക്കോട് : ചെങ്കല്ലിറക്കി മടങ്ങുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മിനിലോറി കടയിലേക്ക് ഇടിച്ചുകയറി.
അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്. വടകര അഴിയൂര്‍ കോറോത്ത് റോഡ് കണ്ണാടിപളളിക്ക് സമീപ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.
ദീപക്കിനെ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകൻ സമൂദ് (16) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരക്ക് കുറഞ്ഞ സമയമായതിനാല്‍ വൻ അപകടം ഒഴിവായി. അകടത്തില്‍ കടയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. പരേതനായ തെങ്ങാനക്കുന്നേല്‍ സാബു ലിസി ദമ്ബതികളുടെ മകനാണ് ദീപക്.


