കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ഐറിന് ജോയ് (18) ആണ് മരിച്ചത്.
സഹോദരന് ഒപ്പം ഫ്ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ആയിരുന്നു സംഭവം ഉണ്ടായത്. ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിന് മുകളിൽ നിന്നുമാണ് കുട്ടി വീണത്.


