കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ചക്കാരായി നില്ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഗൗരവതരമാണ്. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇതിനിടയില്‍ കോവിഡ് ചികിത്സാ സഹായം നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
അലംഭാവത്തിനു മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. പാളിച്ചകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


