കോയമ്പത്തൂര്‍: ഹോട്ടല്‍ മുറിയില്‍ മലയാളി സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം ഭാഗികമായി അഴുകിയ നിലയിൽ ആയിരുന്നു. കോഴിക്കോട് സ്വദേശി ബിന്ദു (46) ആണ് മരിച്ചത്. മുസ്തഫയും ബിന്ദുവും ചേർന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഒപ്പമുണ്ടായിരുന്ന മുസ്തഫയെ മുറിവേറ്റ നിലയിലായിരുന്നു. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന.
ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നി ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂലായ് 26 നാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉള്‍പ്പെടെ മുറിവുകളുണ്ടായിരുന്നു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ മദ്യക്കുപ്പികൊണ്ട് സ്വയം മുറിലേല്‍പിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുറിയില്‍ നിന്ന് വിഷം കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.


