കോതമംഗലം:പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റവന്യു ടവറിൽ ഫലവൃക്ഷ തൈ നട്ടു. ആൻ്റണി ജോൺ എം എൽ എ ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.റവന്യൂ ടവർ, മാർക്കറ്റ് പരിസര ശുചീകരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ കെ എ നൗഷാദ്,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, സമിതി ഭാരവാഹികളായ എം യു അഷ്റഫ്,പി എച്ച് ഷിയാസ്,കെ എ കുര്യാക്കോസ്,സോണി മാത്യു,പി എസ് സന്തോഷ്,യൂസഫ് മുണ്ടക്കൽ, കാജാ ഹുസൈൻ,നസീർ,സാൻ്റോ ജോർജ്ജ്,ശാലിനി കെ വി,ബോബി സണ്ണി,മിനി മോനപ്പൻ തുടങ്ങിയവർ പങ്കെടുത്തു.


