നടിയെ ആക്രമിച്ച കേസ് വിചാരണ കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയില്‍. സുപ്രിംകോടതി അനുവദിച്ച സമയ പരിധി ഓഗസ്റ്റ് ആദ്യവാരം അവസാനിക്കും. കൂടുതല്‍ സമയം ആവശ്യപ്പെടരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
കൊവിഡ് വ്യാപനമാണ് കേസ് വിചാരണയ്ക്ക് തിരിച്ചടിയായത്. കേസുമായി ബന്ധപ്പെട്ട് നൂറിലധികം സാക്ഷികളെയാണ് ഇനിയും വിസ്തരിക്കാനുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ ആറു മാസത്തേക്ക് കൂടി വിചാരണയ്ക്കുള്ള കാലാവധി സുപ്രിംകോടതി നീട്ടി നല്‍കിയിരുന്നു. വീണ്ടും കാലാവധി നീട്ടിനല്കാന് ആവശ്യപ്പെടരുതെന്നും കോടതി പറഞ്ഞിരുന്നു.
കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ണായകമായ 20 സിറ്റിങുകളാണ് വിചാരണ കോടതിയില്‍ മാറ്റിവെക്കേണ്ടി വന്നത്. അതിനാല്‍ തന്നെ ഇനിയും സമയം ആവശ്യപ്പെടുക മാത്രമാണ് പ്രോസിക്യൂഷന്റെ മുന്നിലുള്ള വഴി.


