പോത്താനിക്കാട്: പഞ്ചായത്ത് ഡിസിസിയിലേക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി മള്‍ട്ടി പാരാ മോണിറ്റര്‍ സംഭാവ ചെയ്തു. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഏറ്റവും പ്രയോജനപ്രദമായ ഒരു ഉപകരണണ് മോനിട്ടര്‍. 6-ഓളം പരിശോധനകള്‍ ഇതു വഴി ഒരേ സമയം നിര്‍വഹിക്കാനാവും.
പള്ളി വികാരി ഫാ. അബ്രഹാം കിളിയീ കുന്നത്ത് മോനിട്ടര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം. ജോസഫിനു കൈമാറി. 63000/ രൂപ വിലമതിക്കുന്ന ഉപകരണം സംഭാവന ചെയ്ത പള്ളി ഭാരവാഹികളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഉപകാരണം ഡിസിസിക്കു ലഭ്യമാക്കുന്നത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡോളി സജി, വാര്‍ഡ് മെമ്പര്‍മാരായ ബിസിനി ജിജോ, സജി. കെ. വര്‍ഗീസ്, ജിനു മാത്യു, പള്ളി ഭാരവാഹികളായ ജോസ്. എംപി, എല്‍ദോ വിജെ, ജേക്കബ്, സിസി. മാത്യു, പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജേഷ് മേനോന് തുടങ്ങിയവര്‍ സംബന്ധിച്ചു.


