തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ വാദങ്ങള്‍ പറഞ്ഞ് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകള്‍ കുറവാണെന്നും പറയുന്ന ആരോഗ്യമന്ത്രി ഈ കുറവ് തന്നെയാണ് ക്ഷാമമെന്ന് മനസിലാക്കണമെന്ന് പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അലാവുദ്ദീന്റെ അത്ഭുതവിളക്ക് കൈയിലില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. കേരളത്തെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരമാണ്. ആ വിളക്ക് കെടുത്താതിരുന്നാല്‍ മതി. വേറെ അത്ഭുതവിളക്കൊന്നും തേടിപ്പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പിണറായി വിജയന് പറഞ്ഞു. സമീപനങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലാത്തതാണ് യഥാര്‍ഥ പ്രശ്നം. മരുന്നുകിട്ടാന്‍ ജനങ്ങള്‍ മണിക്കൂറുകള്‍ ക്യൂ നില്ക്കുന്നതും എന്നിട്ടും കിട്ടാതെ മടങ്ങുന്നതും നാം മാധ്യമങ്ങളില്‍ കാണുന്നുണ്ട്. അട്ടപ്പാടിയില്‍ ഈ അടുത്തിടെ ശിശുമരണങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് ആലോചിക്കണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് നിയമസഭയില്‍ ഭരണ -പ്രതിപക്ഷ വാക് പോരുണ്ടായത്. സംസ്ഥാനത്ത് മരുന്ന് സ്റ്റോക്ക് ഇല്ലെന്ന കെവി സുമേഷ് എംഎല്‍എയുടെ വിമര്‍ശനത്തിന് മന്ത്രി കെ മുരളധരന് മറുപടി നല്‍കിയതാണ് ബഹളത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ കെവി സുമേഷ് ഉന്നയിച്ചു. അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തതെന്നാണ് മന്ത്രി കെ മുരളീധരന്റെ മറുപടി. മാര്‍ച്ച് മാസത്തില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ വീഴ്ച വരുത്തിയാണ് കാരണമെന്നും മന്ത്രി പറഞ്ഞു.

