മുവാറ്റുപുഴ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ വിതരണം നടത്തി എസ്വൈഎസ് മുവാറ്റുപുഴ സാന്ത്വനം സമിതി. എസ്വൈഎസ് സംസ്ഥാന സാന്ത്വനം സെക്രട്ടറി എം.പി. അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി ഭക്ഷണ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
സയ്യിദ് മനാഫ് തങ്ങള്‍, ഷാജഹാന് സഖാഫി, അജ്മല്‍ സഖാഫി, മാഹിന്‍ പെരുമറ്റം, ബശീര്‍ മുസ്ലിയാര്, ഇബ്രാഹിം മുസ്ലിയാര്, സൈഫു റഹ്മാന് അസ്ഹരി, റഹിം, മജീദ്, അഷ്റഫ്, ബിലാല്‍, സ്വാലിഹ്, മനാഫ്, ഷക്കീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.


