ജീവനക്കാര്‍ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണില്‍ പ്രഖ്യാപിച്ച് പ്രതിജേധിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ കെബിപിഎസില്‍ പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി. കൂടുതല്‍ ജീവനക്കാര്‍ കൊവിഡ് ബാധിതരായിട്ടും, മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
ഇതോടെ പാഠപുസ്തക അച്ചടി ജൂണില്‍ പൂര്‍ത്തിയാകുന്ന കാര്യം അനിശ്ചിതത്വത്തിലായി. ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പാഠപുസ്ത അച്ചടി അവസാനഘട്ടത്തിലുമെത്തി. അതുകൊണ്ട് പ്രസ് അടച്ചിട്ടാലും പുസ്തക അച്ചടി ജൂണില്‍ തീര്‍ക്കാനാകുമെന്നാണ് ജീവനക്കാരുടെ ഉറപ്പ്.
കഴിഞ്ഞ ലോക്ക്ഡൗണില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അവശ്യ സര്‍വ്വീസ് മേഖലയുടെ പട്ടികയിലാണ് കെബിപിഎസ് ഉള്‍പെട്ടത്. ഇതോടെ ആകെ 170 സ്ഥിരം ജീവനക്കാരില്‍ 35 പേര് കൊവിഡ് രോഗികളായിട്ടും ജോലി ചെയ്യേണ്ട അവസ്ഥയിലായി തൊഴിലാളികള്‍. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി പ്രതിഷേധ ലോക്ക്ഡൗണില്‍ പോയതോടെയാണ് എറണാകുളം കാക്കനാട്ടെ കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് പ്രസ്സില്‍ പാഠപുസ്തക അച്ചടി പൂര്‍ണമായും നിലച്ചത്.


