മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി.
മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍, റസ്റ്റോറന്റ്, ബാര്‍, പാര്‍ക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതല്‍ 7 മണി വരെ രാത്രി കാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ 57,000ത്തിന് മേല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 222 പേര് മരണമടഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.


