കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. കണ്‍വന്‍ഷനുകളില്‍ വലിയ ജന പങ്കളിത്തം ശ്രദ്ധേയമായി. പിന്തുണയും ആശംസയുമായി പ്രവര്‍ത്തകരും വോട്ടര്‍മാരും ഒപ്പം ചേര്‍ന്നു. സ്വീകാര്യത വീജയത്തില്‍ നിര്‍ണായകമാകുമെന്ന് ജോസഫ് വാഴയ്ക്കന് പറഞ്ഞു.
കറുക്കാട്ടൂരില് മണിമല പഞ്ചായത്ത് കണ്‍വന്‍ഷനും വെള്ളാവൂര്‍ മണ്ഡലം കണ്‍വന്‍ഷനും മുന്‍ എംപി പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. മണിമലയില്‍ ജേക്കബ് തോമസും വെള്ളാവൂരില്‍ പി.ഡി. രാധാകൃഷ്ണനും അധ്യക്ഷത വഹിച്ചു.

പത്തനാട് നടന്ന കങ്ങഴ കണ്‍വന്‍ഷനും കാവുംനടയില്‍ നടന്ന നെടുംകുന്നം കണ്‍വന്‍ഷനും എഐസിസി ജന. സെക്രട്ടറി ഐവാന്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു. കങ്ങഴയില്‍ ഷെറിന് സലിമും നെടുംകുന്നത്ത് ജോസഫ് മണമേലും അധ്യക്ഷത വഹിച്ചു.
കറുകച്ചാല്‍ കണ്വന്ഷന് തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി. സതീഷ് ചന്ദ്രന് നായര്‍, ജോ തോമസ് പായിക്കാട്, അബ്ദുള്‍കരിം മുസ്ലിയാര്, മുണ്ടക്കയം സോമന്, ബിജു പുന്നത്താനം, അഡ്വ. അഭിലാഷ് ചന്ദ്രന്, ടി.കെ. സുരേഷ്കുമാര്‍, കോട്ടികുളം കുര്യാച്ചന്, സുരേഷ് ടി. നായര്‍, അഡ്വ. പി.എ. ഷമീര്‍, ജിജി അഞ്ചാനി, റോണി കെ. ബേബി, ജോസ് കെ. ചെയറിയാന്‍, ഷിന്‍സ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.


