പെരുമ്പാവൂര്‍ : പെരിയാര്‍ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതല്‍ ജലവിതരണം ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ശുചികരണ പ്രവര്‍ത്തനങ്ങളും വാര്‍ഷിക അറ്റകുറ്റപ്പണികളും ഈ മാസം തന്നെ പൂര്‍ത്തീകരിക്കും. അതിന് ശേഷം ഒന്നാം തീയതി ട്രയല്‍ ജലവിതരണം ആരംഭിച്ചു അഞ്ചാം തിയ്യതി മുതല്‍ വിവിധ ബ്രാഞ്ച് കനാലുകള്‍ വഴി എല്ലാ ഭാഗങ്ങളിലും ജലം എത്തിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. കനാല്‍ തുറന്നു വിടാത്തതിനാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൃഷികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
എഴുപത് ശതമാനം ശുചികരണ, അറ്റകുറ്റ പണികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത് കൊണ്ട് മാത്രമാണ് ഈ പ്രവര്‍ത്തനങ്ങള്‍ വൈകിയതെന്ന് എം.എല്‍.എ പറഞ്ഞു. സാധാരണ ഡിസംബര്‍ മാസത്തില്‍ വെള്ളം തുറന്ന് വിടാറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അറ്റകുറ്റ പണികളും ശുചികരണ പ്രവര്‍ത്തനങ്ങളും തുടങ്ങുന്നതിന് തടസ്സമായി. ലോ ലെവല്‍, ഹൈ ലെവല്‍ കനാലുകളിലെ പ്രവൃത്തികള്‍ ആണ് വേഗത്തില്‍ തീര്‍ക്കുന്നത്. ബ്രാഞ്ച് കനാലുകളിലൂടെയുള്ള ജലവിതരണം ടേണ്‍ അടിസ്ഥാനത്തില്‍ ആയതിനാല്‍
ശുചികരണ പ്രവര്‍ത്തനങ്ങള്‍ ഇതിനാനുസരിച്ചു പൂര്‍ത്തീകരിക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനം ആയതെന്ന് എം.എല്‍.എ പറഞ്ഞു.
138.59 ലക്ഷം രൂപയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടൊപ്പം കനാലുകളുടെ സൈഡുകള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. 33 ലക്ഷം രൂപ അനുവദിച്ചു പ്രളയക്കാട് ഭാഗത്ത് കനാലിന്റെ സൈഡ് കെട്ടി ബലപ്പെടുത്തുന്ന പ്രവൃത്തിയും അവസനഘട്ടത്തിലാണെന്ന് എം.എല്‍.എ പറഞ്ഞു.


