ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ. ആദ്യ മണിക്കൂറുകളില്‍ മുന്നേറിയ മഹാസഖ്യം നാലില്‍ ഒന്ന് വോട്ട് എണ്ണിത്തീര്‍ന്നതോടെ പിന്നോട്ടു പോവുകയായിരുന്നു. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്.
60 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ മികച്ച നിലയില്‍. 243 സീറ്റുകളില്‍ 127 ലും എന്‍ഡിഎ മുന്നിലാണ്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഫലം പ്രഖ്യാപിച്ച 116 സീറ്റുകളില്‍ 62 ലും എന്‍.ഡി.എ. വിജയിച്ചു. 50 സീറ്റ് മഹാസഖ്യം സ്വന്തമാക്കി, മറ്റുള്ളവര്‍ 4 സീറ്റും നേടി. കടുത്ത പോരാട്ടം നടക്കുന്ന 35 സീറ്റുകളില്‍ ലീഡ് നില ആയിരത്തില്‍ താഴെയാണ്. വോട്ടിങ് യന്ത്രങ്ങള്‍ കൂടുതലുള്ളതിനാല്‍ പൂര്‍ണ ഫലം പുറത്തുവരാന്‍ രാത്രിയാവുമെന്ന് ഇലക്ഷന് കമ്മീഷന് അറിയിച്ചു. 2015ലേക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളില്‍പോലും പിന്നിലാണ്.
അതേസമയം, ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു. ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിംഗ് പറഞ്ഞു. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ സഖ്യം 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എംജിബി സഖ്യം 109 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ജെപി ഒരു സിറ്റീലും മറ്റുള്ളവര്‍ ഒന്‍പതു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാനായത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം.


