സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. കോവിഡ് ജാഗ്രത കുറഞ്ഞാല്‍ മരണനിരക്ക് ഉയരും, മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതലാണ്. പ്രായമായവരിലേക്ക് രോഗം പകരുന്നത് അപകടകരമാണ്, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ജാഗ്രത കൂടുതല്‍ കേരളത്തില്‍ വേണം ചെറുപ്പക്കാരിലും കോവിഡ് മരണ കാരണമാകുന്നുണ്ടെന്നും മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.


