പെരുമ്പാവൂര്‍: എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ പൊലീസ് പരിശോധന നടത്തുന്നു. റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് തീവ്രവാദികളെ ഇന്നലെ എന്‍ഐഎ പിടികൂടിയതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറല്‍ ജില്ലാ പരിധിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളും പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ചട്ടപ്രകാരമുള്ള രജിസ്ട്രേഷന് നടത്താത്ത പക്ഷം തൊഴില്‍ ഉടമകള്‍ക്കും കരാറുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.


