കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 92,605 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 1,133 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 54,00,620 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 10,10,824 പേരാണ് ചികിത്സയിലുള്ളത്. 43,03,044 പേരുടെ അസുഖം ഭേദമായി. 86,752 ആണ് മരണ സംഖ്യ.
മഹാരാഷ്ട്രയില്‍ 21,907 പേര്‍ക്കും ആന്ധ്രയില്‍ 8,218 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കര്‍ണാടകത്തില്‍ 8364, തമിഴ്നാട്ടില്‍ 5569 എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന കണക്ക്. കേരളത്തിലും ഗുജറാത്തിലും ഇന്നലെ റെക്കോര്‍ഡ് പ്രതിദിന വര്‍ദ്ധന ആയിരുന്നു. ഡല്‍ഹിയില്‍ 4071 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 3188 പേര്‍ക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബില്‍ 2696, മധ്യപ്രദേശില്‍ 2607, രാജസ്ഥാന് 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ദ്ധന.


