ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാനാണ് മുന്നണിയിലെ ധാരണ. ജോസ് വിഭാഗം മുന്നണി വിട്ടാല്‍ എടുക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് ഒഴിവാക്കുകയെന്ന ധാരണയില്‍ തന്നെയാണ് യു.ഡി.എഫ് നേതൃത്വം. എന്നാല്‍ പുറത്താക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. സ്വന്തം നിലക്ക് ജോസ് വിഭാഗം മുന്നണി വിടട്ടെയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ജോസ് വിഭാഗത്തിലെ വിട്ടുപോക്ക് ക്ഷീണം ആകാതിരിക്കാനുള്ള ഉള്ള യന്ത്രങ്ങള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും.
രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ ജോസ് വിഭാഗം എല്‍.ഡി.എഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചതും യു.ഡി.എഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മുന്നണി വിട്ടാല്‍ രാജ്യസഭാ സീറ്റ് രാജിവയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ യു.ഡി.എഫ് മുന്നോട്ട് വെക്കും.
ഓണ്ലൈനായിട്ടണ് യോഗം ചേരുക. തിരുവനന്തപുരത്തുള്ള നേതാക്കള്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിച്ചേരും.


