തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. മിഥില്‍ രാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കില്‍ പോയ ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ മുഖ്യപ്രതി വെള്ളി സജിത്ത് പിടിയിലായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സജിത്ത്. വീട് വളഞ്ഞാണ് പൊലീസ് സജിത്തിന്റെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. വെഞ്ഞാറമ്മൂട് കൊലപാതക കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറല്‍ എസ്.പി അറിയിച്ചിരുന്നു. സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം. മുന്‍പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വെഞ്ഞാറമ്മൂടില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്.പി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
മിതിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമാണ്. ഹഖ് മുഹമ്മദിന് 25 ഉം മിഥില്‍ രാജിന് 32 ഉം ആണ് പ്രായം. പ്രദേശത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു കൊലപാതകം. ഹഖ് മുഹമ്മദിനെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാന്‍ എത്തിയതായിരുന്നു മിഥിലാജ്.
ഇടത്തെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റ ഹഖ് മുഹമ്മദ് വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറല്‍ എസ്പി ബി. അശോകന് പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതല്‍ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വെള്ളി സജീവിനെ നേതൃത്വത്തിലുള്ള സംഘം ആണ് കൊലപാതകം നടത്തിയത്.
അതേസമയം, വെഞ്ഞാറമ്മൂട്ടിലേത് ആസൂത്രിത കൊലപാതകമാണെന്നും കോണ്‍ഗ്രസിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഐഎം ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ആലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. എന്നാല്‍ കൊലപാതകവുമായി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് വാദം.


