നാലു വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചത് പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്. 20,000 കിലോ മീറ്റര്‍ റോഡുകളാണ് ഇപ്രകാരം പുനര്‍നിര്‍മിച്ചത്. 517 പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിര്‍മാണചരിത്രം എടുത്താല്‍ നാലുവര്‍ഷം ഇത്രയധികം പാലങ്ങള്‍ ഒരിക്കലും നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല.
ഏനാത്ത് പാലത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പട്ടാളത്തെവരെ ഉപയോഗിച്ചു. കുട്ടനാട് താലൂക്കില്‍ 14 പാലമാണ് നിര്‍മിക്കുന്നത്. പാലം നിര്‍മാണത്തിന് പ്രത്യേക ചീഫ് എന്‍ജിനിയറെയും ജില്ലകള്‍ തോറും പാലം ഡിവിഷനുകളും ഏര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായി മെയിന്റനന്‍സ് ജോലികള്‍ക്കായി ഒരു ചീഫ് എന്‍ജിനിയറെ നിയമിച്ചു. 7500 ലേറെ സര്‍ക്കാര്‍ കെട്ടിടമാണ് നിര്‍മിക്കുന്നത്. കിഫ്ബി പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറിലേറെ എന്‍ജിനിയര്‍മാരെ നല്കി പ്രത്യേക വിഭാഗം ഉണ്ടാക്കി. 50 സബ് രജിസ്ട്രാര്‍ ഓഫീസിന്റെ നിര്‍മാണം പുരോഗമിക്കുന്നു. എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും മുപ്പതിലേറെ പുതിയ റസ്റ്റ്ഹൗസ് മന്ദിരം നിര്‍മിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ട് കോടി രൂപയില്‍നിന്ന് 14 കോടി രൂപയായി വര്‍ധിച്ചു. റസ്റ്റ് ഹൗസുകളെ ഗസ്റ്റ് ഹൗസ് മോഡലിലേക്ക് മാറ്റി. സര്‍ക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാര്‍ റസ്റ്റ്ഹൗസ്, വൈക്കം റസ്റ്റ്ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കളാണ് തിരിച്ചുപിടിച്ചത്.
സഫലമാക്കുന്നത് അരനൂറ്റാണ്ടുകാലത്തെ മോഹം:
അമ്പത് വര്‍ഷമായി മോഹിക്കുന്ന ദേശീയപാത 66 (പഴയ എന്‍എച്ച് 47) നാലുവരിയാക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. 44,000 കോടി രൂപയോടെ 650 കിലോ മീറ്റര്‍ കാസര്‍കോടുമുതല്‍ കളിയിക്കാവിളവരെയുള്ള ദേശീയപാത നിര്‍മാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനം നല്‍കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. എറണാകുളം വൈറ്റിലയിലും കുണ്ടന്നൂരിലും സംസ്ഥാന സര്‍ക്കാര്‍ 200 കോടി ചെലവഴിച്ച് രണ്ട് പാലത്തിന്റെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായി. ഒക്ടോബറില്‍ തുറന്നുകൊടുക്കും.
3500 കോടിയുടെ മലയോര ഹൈവേ:
മലയോര ഹൈവേ 3500 കോടി രൂപ ചെലവില്‍ 21 റീച്ചിന്റെ നിര്‍മാണം നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മലയോര ഹൈവേ ഉടന്‍ പൂര്‍ത്തിയാക്കും. 413 കോടി രൂപയുടെ 101 സിആര്‍എഫ് റോഡും, 950 കോടി രൂപയുടെ 150 നബാര്‍ഡ് റോഡും കേന്ദ്ര ഫണ്ടുവഴി നിര്‍മിക്കുന്നുണ്ട്.
4000 കോടി രൂപ അടങ്കലില്‍ ലോകബാങ്കും സംസ്ഥാന പൊതുമരാമത്തുവകുപ്പും ചേര്‍ന്ന് നിക്ഷേപം നടത്തി നിര്‍മിക്കുന്നു. റീബില്‍ഡ് കേരളയുടെ 40 റോഡിന്റെ നിര്‍മാണവും നടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേടുപാടുള്ള ഒരു പൊതുമരാമത്ത് റോഡും ഉണ്ടാകില്ല.


