സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി പുത്തന്‍പുരയില്‍ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മര്‍ദം, പ്രമേഹം എന്നിവക്ക് ചികിത്സ തേടിയാണ് ബാഫഖി തങ്ങളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ആന്റിജന്‍ പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് മാത്രം സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

